ഉ​ത്പാ​ദ​നം കു​റ​ഞ്ഞ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വി​ല​ത്ത​ക​ർ​ച്ച​യും പ്ര​ഹ​ര​മാ​യി
Sunday, August 2, 2020 10:01 PM IST
മൂ​ന്നാ​ർ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പ്ര​ഹ​ര​മാ​യി വി​ല​ത്ത​ക​ർ​ച്ച​യും. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച അ​ടി​സ്ഥാ​ന വി​ല​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

സ​ർ​ക്കാ​ർ വി​ല നി​ശ്ച​യി​ച്ച് ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി​യാ​യി​രു​ന്നു വ​ട്ട​വ​ട​യി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ടി​സ്ഥാ​ന വി​ല​പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​ള​വു​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് സം​ഭ​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.
കോ​വി​ഡ് -19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ർ ഹോ​ർ​ട്ടി​കോ​ർ​പ്പിന് ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​ൽ​ക്കാ​നാ​വാ​തെ ന​ശി​ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​രും ഏ​റെ​യാ​ണ്.

താ​ങ്ങു​വി​ല പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്ക് വാ​യ്പ​പോ​ലും തി​രി​ച്ച​ട​യ്ക്കു​വാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ച്ച​ക്ക​റി കു​റ​ഞ്ഞ​വി​ല​യി​ൽ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ക​ർ​ഷ​ക​ർ ഹോ​ർ​ട്ടി കോ​ർ​പ്പിന്‍റെ ലോ​ഡ് ക​യ​റ്റാ​നെ​ത്തി​യ വാ​ഹ​ന​ത്തി​നു​മു​ന്പി​ൽ പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ കൂ​ട്ടി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ഓ​ണ​സീ​സ​ണ്‍ അ​ടു​ത്ത സ​മ​യ​ത്ത് ന​ഷ്ട​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ ഹോ​ർ​ട്ടി​കോ​ർ​പ്പ് പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.