മൂ​ന്നാ​റി​ൽ ഇ​ന്ന് ഒരാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, August 3, 2020 10:04 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ ദേ​വി​കു​ളം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ ചി​ത്ത​ര​പു​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കോ​വി​ഡ് പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ നാ​ളെ ആ​രം​ഭി​ക്കും.
ക​ഴി​ഞ്ഞ ദി​വ​സം 57 പേ​രെ​യാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക്് വി​ധേ​യ​രാ​ക്കി​യ​ത്. ഇ​വ​രു​ടെ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. നാ​ളെ കൂ​ടു​ത​ൽ​പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ മൂ​ന്നാ​റി​ലും ദേ​വി​കു​ള​ത്തു​മാ​യി 400-ഓ​ളം പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സ്ഥി​തി നി​ല​വി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​തി​ലൂ​ടെ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​വാ​ൻ സാ​ധി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.