ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Tuesday, August 4, 2020 10:23 PM IST
ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ചെ​റു​തോ​ണി - ക​ട്ട​പ്പ​ന റൂ​ട്ടി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ടു​ക്കി കു​ത്തു​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം റോ​ഡി​ന്‍റെ വ​ൻ​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണാ​ണ് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യ​ത്. മ​ണ്ണി​നോ​ടൊ​പ്പം മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണ​തോ​ടെ വൈ​ദ്യു​തി ലൈ​നു​ക​ളും പൊ​ട്ടി​വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.
ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്കി. ഇ​ടു​ക്കി ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​സം പ​രി​ഹ​രി​ച്ചു.
ചെ​റു​തോ​ണി പാ​ല​ത്തി​നും ആ​ലി​ൻ​ചു​വ​ടി​നു​മി​ട​യി​ൽ റോ​ഡി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് ഈ​ഭാ​ഗം മു​ഴു​വ​ൻ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​ണ്ണ് വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് ഈ ​ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലു​ള്ള​ത്. ഇ​വ​യി​ൽ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും ആ​ൾ​താ​മ​സ​വു​മു​ണ്ട്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് ക്ര​മാ​തീ​ത​മാ​യി തു​റ​ന്നു​വി​ട്ട​പ്പോ​ൾ വെ​ള്ളം ഒ​ഴു​കി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ർ​ദ​ത്താ​ൽ ഈ ​പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു.