അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു
Tuesday, August 4, 2020 10:23 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ടി​മാ​ലി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​നെ​തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ൽ നി​ര​വ​ധി സ്ഥ​ല​ത്ത് മ​ര​ങ്ങ​ൾ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി.

നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ മൂ​ന്നു ഷ​ട്ട​റു​ക​ൾ​വീ​തം തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു ഷ​ട്ട​റാ​ണ് ആ​ദ്യം ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ​കൂ​ടി ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ചു.

അ​ടി​മാ​ലി അ​ന്പ​ല​പ്പ​ടി​യി​ൽ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ ക്യാ​ന്പു​ക​ൾ ത​യാ​റാ​ക്കാ​ൻ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ലും ക​ന​ത്ത നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. കൃ​ഷി​നാ​ശ​ത്തി​നൊ​പ്പം വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലു​മെ​ല്ലാം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.