പെ​രി​യ​വാ​ര​യി​ലെ താ​ത്കാ​ലി​ക പാ​ലം ത​ക​ർ​ന്നു
Wednesday, August 5, 2020 9:48 PM IST
മൂ​ന്നാ​ർ: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ക​ന്നി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പെ​രി​യ​വാ​ര താ​ല്ക്കാ​ലി​ക പാ​ലം ത​ക​ർ​ന്നു. ഇ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന ച​ര​ക്ക് ഗ​താ​ഗ​തം നി​ല​ച്ചു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തും പെ​രി​യ​വാ​ര അ​ട​ക്കം അ​ഞ്ച് എ​സ്റ്റേ​റ്റു​ക​ളും ഒ​റ്റ​പ്പെ​ട്ടു. പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​നു​മു​ക​ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യാ​ണ് പ​ല​രും മൂ​ന്നാ​റി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പെ​രി​യാ​വാ​ര പാ​ലം ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ മു​ട​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മൂ​ന്നു​പ്രാ​വ​ശ്യം താ​ല്ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും ക​ന്നി​മ​ല​യാ​റ്റി​ലെ കു​ത്തൊ​ഴു​ക്കി​ൽ മൂ​ന്നു പാ​ല​വും ത​ക​ർ​ന്നു. മ​ഴ മാ​റി​യ​തോ​ടെ ക​യ​ർ​ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ത്തോ​ടെ നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ​യാ​ണ് വീ​ണ്ടും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ഇ​താ​ണ് ക​ഴി​ഞ്ഞ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. അ​ഞ്ചു​കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ലം ജൂ​ലൈ​യി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് എ​സ.് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​ട്ടി​ല്ല. പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നേ​ക്കും. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇ​പ്പോ​ഴും മൂ​ന്നാ​റി​ൽ തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച 7.92 സെ​ന്‍റി​മീ​റ്റ​റും ചൊ​വ്വാ​ഴ്ച 14.1 സെ​ന്‍റി​മീ​റ്റ​റും ഇ​ന്ന​ലെ രാ​വി​ലെ​വ​രെ 14.7 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​ട​പു​ഴ​കി വീ​ണ​ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി.

ദേ​വി​കു​ള​ത്ത് എ​സ്.​ആ​ർ. ഷാ​ജി​യു​ടെ വീ​ടി​നു​മു​ക​ളി​ൽ മ​രം വീ​ണെ​ങ്കി​ലും ആ​ർ​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. ദേ​വി​കു​ളം സി​എ​ച്ച്സി, ആ​ർ​ഡി​ഒ ഓ​ഫീ​സ്, റേ​ഡി​യോ നി​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യു​ള്ള മ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ദേ​വി​കു​ള​ത്ത് ഏ​ഴ് കു​ടും​ബ​ങ്ങ​ളെ​യും മൂ​ന്നാ​റി​ൽ നാ​ലു കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി പാ​ർ​പ്പി​ച്ചു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ന്നാ​ർ - സൈ​ല​ന്‍റു​വാ​ലി റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​തെ​വ​ന്ന​തോ​ടെ ഇ​വി​ടു​ത്തെ മൂ​ന്നോ​ളം എ​സ്റ്റേ​റ്റു​ക​ൾ ഒ​റ്റ​പ്പെ​ട്ടു.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം​കൂ​ടി. ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി എം. ​കു​ന്ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ങ്ങു​ന്ന നാ​ലു ടീ​മു​ക​ളെ നി​യ​മി​ച്ചു.