ഏ​യ്, ഒ​ന്നു പ​തി​വ് തെ​റ്റി​ക്കാ​മോ; ഞ​ങ്ങ​ൾ ഒ​ന്ന് ജീ​വി​ച്ചോ​ട്ടെ...
Wednesday, August 5, 2020 9:58 PM IST
തൊ​ടു​പു​ഴ: മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ വൈ​ദ്യു​തി ഒ​ളി​ച്ചു ക​ളി​ക്കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വൈ​ദ്യു​തി മു​ട​ക്ക​വും തു​ട​ങ്ങി. ചെ​റി​യ ഒ​രു കാ​റ്റു വീ​ശി​യാ​ൽ പോ​ലും വൈ​ദ്യു​തി പോ​കു​ന്ന​ത് തൊ​ടു​പു​ഴ മേ​ഖ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​തി​വു സം​ഭ​വ​മാ​ണ്. മൂ​ന്നു ദി​വ​സ​മാ​യി മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല മേ​ഖ​ക​ളി​ലും വൈ​ദ്യു​തി​യും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. കോ​വി​ഡ് മൂ​ലം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച് കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​നി​നും ചാ​ന​ൽ വ​ഴി​യും ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​മ​യ​മാ​ണ് വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​ത്.വൈ​ദ്യു​തി ലൈ​നി​ലെ ട​ച്ച് വെ​ട്ടും മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മൂ​ലം അ​ടി​ക്ക​ടി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​റു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കെഎസ്ഇ​ബി ത​യാ​റാന്നി​ല്ലെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ക്ഷേ​പം. ഇ​തി​നു പു​റ​മെ​യാ​ണ് പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ള്ള വൈ​ദ്യു​തി മു​ട​ക്കം. കാ​റ്റും മ​ഴ​യും മൂ​ലം വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് വൈ​ദ്യു​തി ബ​ന്ധം കെഎ​സ്ഇ​ബി പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.
വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടാ​ൽ ബോ​ർ​ഡി​ൽ അ​റി​യി​ക്കാ​നാ​യി ഫോ​ണ്‍ വി​ളി​ച്ചാ​ൽ പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ലെ​ന്ന​തും വ​സ്തു​ത​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കാ​യി ക​ന്പ്യൂ​ട്ട​റു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു പ​ല​പ്പോ​ഴും വൈ​ദ്യു​തി മു​ട​ക്കം ത​ട​സ​മാ​കു​ന്നു​ണ്ട്. കൂ​ടാ​തെ അ​ക്ഷ​യ സേ​വ​ന കേ​ന്ദ്രം പോ​ലെ​യു​ള്ള അ​വ​ശ്യ സ​ർ​വീ​സു​ക​ളെ​യും വൈ​ദ്യു​തി മു​ട​ക്കം ബാ​ധി​ക്കു​ന്നു​ണ്ട്. ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് യ​ഥാ​സ​മ​യം വൈ​ദ്യു​തി മു​ട​ക്കം പ​രി​ഹ​രി​ക്ക​ൽ വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​യി കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.