മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Thursday, August 6, 2020 10:16 PM IST
റാ​ന്നി: ക​ർ​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ. ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ മൂ​ന്നാം​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന വൈ​ദ​ഗ്ധ്യം സി​ദ്ധി​ച്ച​വ​രാ​ണ് ഭ​രി​ക്കു​ന്ന​ത്. അ​വ​രു​ടെ ഭ​ര​ണ​ത്തി​ൽ ക​സ്റ്റ​ഡി മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കും സം​ര​ക്ഷ​ണം ല​ഭി​ക്കും. വ​ന​മേ​ഖ​ല​യി​ലെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ഇ​തി​നെ കാ​ണ​രു​തെ​ന്നും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് മു​തി​ര​മ​ല​യാ​ണ് ഇ​ന്ന​ലെ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ച​ത്. ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പ​ൻ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, വി. ​ആ​ർ. രാ​ജേ​ഷ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡന്‍റ് ബി​നു കു​രു​വി​ള, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, ഷി​ജു പാ​റ​യി​ടു​ക്കി​ൽ, ജെ​ൻ​സി ക​ട​വി​ങ്ക​ൽ, സ​ജി കൂ​ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് കെഎസ്‌സി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ഇ​ട​പ്പു​ര സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.