പി​റ​ന്നാ​ൾ മ​ധു​ര​വും മാ​ഞ്ഞു
Saturday, August 8, 2020 10:44 PM IST
മൂ​ന്നാ​ർ:​പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളും അ​നു​ജ​ത്തി​യോ​ടൊ​പ്പം ദു​ര​ന്ത​ത്തി​ന്‍റെ ഇ​ര​ക​ളാ​യി.

മൂ​ന്നാ​ർ എം​ജി കോ​ള​നി സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ദി​നേ​ശ്കു​മാ​ർ(22) നി​തീ​ഷ് കു​മാ​ർ(19) എ​ന്നി​വ​ർ ക​ഴി​ഞ​യാ​ഴ്ച​യാ​ണ് പി​തൃ​സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​യ ല​ക്ഷ​ശ്രീ​യു​ടെ ഒ​ന്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ പെ​ട്ടി​മു​ടി​യി​ലെ​ത്തി​യ​ത്.​അ​നു​ജ​ത്തി​യു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് കേ​ക്കു​മാ​യി എ​ത്തി​യ ഇ​വ​ർ പി​തൃ​സ​ഹോ​ദ​ര​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.​വ്യാ​ഴാ​ഴ്ച മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ടും​ബം ഒ​ന്ന​ട​ങ്കം ഒ​ലി​ച്ചു​പോ​യ​ത്. പി​താ​വി​ന്‍റെ ജ്യേ​ഷ്ഠ​ൻ അ​ന​ന്ത​ശി​വ​ൻ, ഭാ​ര്യ വേ​ൽ​ത്താ​യി മ​ക്ക​ളാ​യ ഭാ​ര​തി​രാ​ജ,രേ​ഖ എ​ന്നി​വ​രെ​യും കാ​ണാ​താ​യി. മ​ക്ക​ളെ ന​ഷ്ട​മാ​യ ഷ​ണ്‍​മു​ഖ​ത്തി​നും മ​ഞ്ജു​ള​യ്ക്കും സ​ഹോ​ദ​ര​കു​ടും​ബ​ത്തി​ന്‍റെ വേ​ർ​പാ​ടു​കൂ​ടി​യാ​യ​പ്പോ​ൾ സ​ങ്ക​ടം അ​ട​ക്കാ​നാ​വു​ന്നി​ല്ല.