മ്ലാ​മ​ല നൂ​റ​ടി​പ്പാ​ല​ം ത​ക​ർ​ന്നു
Saturday, August 8, 2020 10:47 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ മ്ലാ​മ​ല നൂ​റ​ടി പാ​ല​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ശാ​ന്തി​പ്പാ​ലം ഒ​ഴു​കി​പ്പോ​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മ്ലാ​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​യി​രു​ന്ന നൂ​റ​ടി​പ്പാ​ല​വും ത​ക​ർ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍​മെ​ന്‍റ് പ​ണി​ക​ഴി​പ്പി​ച്ച ഇ​രു​ന്പു പാ​ല​ത്തി​ലൂ​ടെ​യാ​ണ് മ്ലാ​മ​ല തേ​ങ്ങ​ക്ക​ൽ നി​വാ​സി​ക​ൾ വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്തി​യി​രു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ജ​ന​ജീ​വി​തം ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ത്തി​ൽ എ​ന്ന​തു​പോ​ലെ​ത​ന്നെ സ്തം​ഭി​ച്ച അ​വ​സ്ഥ​യാ​ണ്. മ്ലാ​മ​ല ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ചോ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യി. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.