ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി ഇ​ടു​ക്കി എം​പി​യും ദേ​വി​കു​ളം എം​എ​ൽ​എ​യും
Sunday, August 9, 2020 10:06 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത സ്ഥ​ല​ത്ത് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും , എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ദു​ര​ന്ത സ്ഥ​ല​ത്ത് നി​ന്ന് മാ​റാ​തെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് ഇ​വ​ർ ര​ണ്ടു പേ​രും. മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രു​ടെ​യും പ്ര​വ​ർ​ത്ത​നം. ദു​ര​ന്ത വി​വ​രം അ​റി​ഞ്ഞ് ആ​ദ്യം എ​സ്.​രാ​ജേ​ന്ദ്ര​നാ​ണ് ഓ​ടി​യെ​ത്തി​യ​ത്. തൊ​ട്ടു പി​ന്നാ​ലെ ഡീ​ൻ കു​ര്യാ​ക്കോ​സും എ​ത്തി. ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും കാ​ണാ​താ​യ​വ​രെ മു​ഴു​വ​ൻ ക​ണ്ടെ​ത്തു​ന്ന​തു വ​രെ തി​ര​ച്ചി​ൽ ന​ട​ത്തും എ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും സ്ഥ​ല​ത്ത് ത​ങ്ങു​ന്ന​ത്. ഓ​രോ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തു​ന്പോ​ൾ ത​ന്നെ ഓ​ടി​യെ​ത്തി അ​വ​രെ തി​രി​ച്ച​റി​യു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കും. ഡീ​ൻ കു​ര്യാ​ക്കോ​സ് മൂ​ന്നാ​റി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​രാ​ജു, എം.​എം.​മ​ണി, കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളി​ധ​ര​ൻ തു​ട​ങ്ങി​യ​വ​രെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് ദു​ര​ന്തം വി​വ​രി​ച്ച​ത്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ സേ​ന, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​വ​രു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ.