കോ​വി​ഡ്-19: ഡ്യൂ​ട്ടി​യ്ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Monday, August 10, 2020 9:33 PM IST
ഇ​ടു​ക്കി: കോ​വി​ഡ് ഡ്യൂ​ട്ടി​യ്ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് നി​യോ​ഗി​ച്ച​വ​രി​ൽ ഹാ​ജ​രാ​കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. ദു​ര​ന്ത നി​വാ​ര​ണ നി​യ​മം പ്ര​കാ​ര​മാ​ണ് ശി​ക്ഷ​ണ ന​ട​പ​ടി. 356 അ​ധ്യാ​പ​ക​രെ​യാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ച്ച​ത്. ഇ​തി​ൽ ഡ്യൂ​ട്ടി​യ്ക്ക് ഹാ​ജ​രാ​കാ​തെ​യും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ര​ണം ബോ​ധി​പ്പി​ക്കാ​തെ​യു​മി​രു​ന്ന 25 അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് പ്ര​ത്യേ​ക കോ​വി​ഡ് ഡ്യൂ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ച​ത്.