തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്ത​ണം: കെ.​പ്ര​കാ​ശ് ബാ​ബു
Monday, August 10, 2020 9:33 PM IST
തൊ​ടു​പു​ഴ: പ്ര​കൃ​തി ദു​ര​ന്ത​ത്തെ പോ​ലും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ് ബാ​ബു. പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​രി​താ​ശ്വാ​സ വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം പാ​ടി​ല്ലെ​ന്നു​ള്ള​താ​ണ് സി​പി​ഐ നി​ല​പാ​ട്. പെ​ട്ടി​മു​ടി ദു​ര​ന്തം ന​ട​ന്ന​പ്പോ​ൾ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​ഹാ​യ​ത്തു​ക മാ​ത്ര​മാ​ണി​ത്.
ഇ​ത് മു​ത​ലെ​ടു​ത്താ​ണ് പ്ര​തി​പ​ക്ഷം ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​ന്‍റേഷ​ൻ നി​യ​മ​മ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ​വും കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും വൈ​ദ്യ​സ​ഹാ​യ​വും എ​ത്തി​ക്കാ​നു​ള്ള ബാ​ധ്യ​ത​യും മാ​നേ​ജ്മെ​ന്‍റി​നാ​ണ്. തൊ​ഴി​ൽ വ​കു​പ്പും മാ​നേ​ജ്മെ​ന്‍റും യോ​ജി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​നും ഉ​ണ്ടാ​യി​രു​ന്നു.