ദു​ര​ന്ത​മു​ഖ​ത്ത് മാ​തൃ​ക​യാ​യി യു​വാ​ക്ക​ൾ
Monday, August 10, 2020 9:35 PM IST
മ​റ​യൂ​ർ: പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ല​ടി​യി​ലാ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലും ല​ഭി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ട​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വാ​ക്ക​ൾ സ​ജീ​വ​മാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ ദി​വ​സം​മു​ത​ൽ എ​ല്ലാ ദി​വ​സ​വും സ്വ​ന്തം ആ​രോ​ഗ്യം​പോ​ലും മ​റ​ന്ന് കൊ​ടും ത​ണു​പ്പി​ലും മ​ഴ​യി​ലും ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് തെ​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന​ത്. തെ​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പെ​ട്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ൾ വീ​ഴു​ന്പോ​ഴാ​ണ് ഒ​രു​ദി​വ​സം പി​ന്നി​ട്ട വി​വ​ര​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കാ​ൻ​പോ​ലും ഓ​ർ​ക്കു​ന്ന​ത്. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ആ​ളു​ക​ളെ ജീ​പ്പു​ക​ളി​ൽ മ​റ്റ് എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തും യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ്.
കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും മ​രി​ച്ച​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ളും അ​വി​ടെ​യെ​ത്തി​യ യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ത്താ​ണ് ചെ​യ്യു​ന്ന​ത്. പു​ഴ​യോ​ടു ചേ​ർ​ന്നൂ​ള്ള ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത്. ട്രാ​ക്ട​റു​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ച് മ​റ​വു​ചെ​യ്ത് മ​ട​ങ്ങു​ന്ന​തു​വ​രെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ രം​ഗ​ത്തു​ണ്ട്.