തെ​ര​ച്ചി​ൽ സാ​ഹ​സി​കത നി​റ​ഞ്ഞ​ത്
Tuesday, August 11, 2020 9:44 PM IST
മൂ​ന്നാ​ർ: പ്ര​തി​കൂല കാ​ലാ​വ​സ്ഥ​യി​ലും മ്യ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത് അ​തി​സാ​ഹ​സി​ക​മാ​യി. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ള്ള പെ​ട്ടി​മു​ടി​യാ​റി​ലെ തെ​ര​ച്ചി​ലാ​ണ് ഏ​റ്റ​വും ദു​ർ​ഘ​ടം. ക​ല്ലി​ടു​ക്കു​ക​ളും ക​യ​ങ്ങ​ളും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും, സ്കൂ​ബാ ഡൈ​വിം​ഗ് ടീ​മും. മൂ​ന്നാ​ർ അ​ഡ്വ​ഞ്ച​ർ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഴ​യി​ലെ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.​

ര​ണ്ടു​കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ നി​ന്നും പൊ​ട്ടി​യൊ​ലി​ച്ചെ​ത്തി​യ ഉ​രു​ൾ പെ​ട്ടി​മു​ടി​യാ​റി​ലേ​യ്ക്കാ​ണ് ഒ​ലി​ച്ചി​റ​ങ്ങി​യ​ത്. തെ​ര​ച്ചി​ലി​ന്‍റെ ആ​ദ്യ ദി​വ​സം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി​യ​തും പു​ഴ​യി​ൽ നി​ന്നാ​ണ്. ഇ​തി​നു​ശേ​ഷ​മാ​ണ് പു​ഴ​യി​ൽ തെ​ര​ച്ചി​ൽ സ​ജീ​വ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പു​ഴ​യി​ൽ നി​ന്നു ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൽ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പെ​ട്ടി​മു​ടി​യാ​ർ സം​ഗ​മി​ക്കു​ന്ന ക​ട​ലാ​ർ, ക​ട​ലാ​റെ​ത്തു​ന്ന ക​രി​ന്പി​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കും തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.​പു​ഴ​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​കാ​ട്ടു​ക​യും ഒ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

ദേ​വി​കു​ളം അ​ഡ്വ​ഞ്ച​ർ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മു​ൻ​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും പ​രി​ശീ​ല​ക​രും സാ​ഹി​ക തെ​ര​ച്ച​ലി​ൽ സ്കൂ​ബ ഡൈ​വിം​ഗ് ടീ​മി​നൊ​പ്പ​മു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യും കു​ത്തൊ​ഴു​ക്കും മൂ​ട​ൽ മ​ഞ്ഞും അ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് ഇ​വ​രു​ടെ സാ​ഹ​സി​ക തെ​ര​ച്ചി​ൽ.​

ര​ണ്ടാം​ദി​ന​മാ​ണ് പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.​ആ​ദ്യ​ദി​നം എ​ൻ​ഡി​ആ​ർ എ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും എ​ട്ടു മ്യ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ര​ണ്ടാം ദി​വ​സം മാ​യ, ഡോ​ണ്‍ എ​ന്നീ പോ​ലീ​സ് നാ​യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ എ​ട്ട​ടി താ​ഴ്ച​യി​ൽ കി​ട​ന്ന ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

മൂ​ന്നാം​ദി​നം ഉ​ച്ച​വ​രെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ദു​ന്ത​മേ​ഖ​ല​യി​ൽ പൂ​ർ​ണ​തോ​തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പെ​ട്ടി​മു​ടി​യാ​റി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ര​ണ്ടും മൂ​ന്നു ക്ി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് കു​ട്ടി​ക​ളു​ടെ​യ​ട​ക്കം മ്യ​ത​ദേ​ഹ​ങ്ങ​ൾ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

ദേ​വി​കു​ളം ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്, ദേ​വി​കു​ളം എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ത​ഹ​സി​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പ​ള്ളി, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​ർ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തി​യാ​ണ് തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പെ​ട്ടി​മു​ടി ദു​ര​ന്തം കേ​ട്ട​പാ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ല​ക​യ​റി​യ​വ​ർ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ടു​ക്കാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണ്.