ഗ്യാ​പ് റോ​ഡി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ: ന​ഷ്ട​മാ​യ​ത് 150 ഏ​ക്ക​ർ കൃ​ഷി​യി​ടം
Tuesday, August 11, 2020 9:44 PM IST
രാ​ജ​കു​മാ​രി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ് റോ​ഡി​ൽ​നി​ന്നും വീ​ണ്ടും മ​ല​യി​ടി​യു​ന്നു. മ​ല​യി​ടി​ച്ചി​ലു​ക​ളി​ൽ 150 ഏ​ക്ക​റോ​ളം കൃ​ഷി​യി​ടം ന​ശി​ച്ചു.

കി​ള​വി​പ്പാ​റവ​ഴി പത്തു കി​ലോ​മീ​റ്റ​റോ​ളം താ​ഴേ​ക്കു​ള്ള കൃ​ഷി​യി​ട​ങ്ങ​ളാ​ണ് പാ​ടേ ത​ക​ർ​ന്ന​ത്. വ​ൻ സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ നാ​ലു​ത​വ​ണ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ർ.

മ​ല​മു​ക​ളി​ൽ​നി​ന്നും പ​ത്തു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വ​ൻ പാ​റ​ക്ക​ല്ലു​ക​ളും ചെ​ളി​യും വ​ൻ​മ​ര​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി​യി​ട്ടു​ണ്ട്. അ​ന്പ​തോ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.

റോ​ഡി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള വീ​ടും ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. തോ​ട് ഗ​തി​മാ​റി ഒ​ഴു​കി​യ​താ​ണ് വീ​ട് ത​ക​രാ​ൻ കാ​ര​ണം.

വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ ഏ​ല​കൃ​ഷി​യും കു​രു​മു​ള​ക് അ​ട​ക്ക​മു​ള്ള കൃഷിവി​ള​വു​ക​ളു​മാ​ണ് ന​ശി​ച്ച​ത്.

കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.