കു​തി​ച്ചെ​ത്തി​യ വെ​ള്ളം ഗ​തി​മാ​റി ഒ​ഴു​കി; ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശം
Tuesday, August 11, 2020 9:50 PM IST
ചെ​റു​തോ​ണി: നാ​ര​ക​ക്കാ​നം മി​നി​ഡാം ഡൈ​വേ​ർ​ഷ​ൻ പ​ദ്ധ​തി​യു​ടെ ട​ണ​ൽ​മു​ഖം അ​ട​ച്ച​തോ​ടെ കാ​ല​വ​ർ​ഷ​ത്തി​ൽ കു​തി​ച്ചെ​ത്തി​യ വെ​ള്ളം ഗ​തി​മാ​റി ഒ​ഴു​കി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശം. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം നി​ര​വ​ധി​യേ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

വ​റ​ങ്ങ​ല​കു​ടി​യി​ൽ ജോ​മി, വേ​ലി​ക്ക​ക​ത്ത് ഷി​ബു, ആ​നി​ക്കാ​ട്ട് അ​പ്പ​ച്ച​ൻ, മ​ര​ങ്ങാ​ട്ട് പാ​പ്പ​ച്ച​ൻ, ക​ട​പ്പൂ​ര് ലാ​ലി​ച്ച​ൻ തു​ട​ങ്ങി ഇ​രു​പ​തോ​ളം ക​ർ​ഷ​ക​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ളം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കൃ​ഷി​ഭൂ​മി​യി​ലൂ​ടെ ക​യ​റി​യൊ​ഴു​കി.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി നി​ർ​മി​ച്ച​താ​ണ് നാ​ര​ക​ക്കാ​നം മി​നി ഡാം. ​നാ​ര​ക​ക്കാ​നം തോ​ട്ടി​ൽ​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള​ളം മി​നി​ഡാ​മി​ൽ സം​ഭ​രി​ച്ച് ട​ണ​ലി​ലൂ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രു​വ​ർ​ഷം​മു​ന്പ് ഒ​രു യു​വാ​വ് അ​ണ​ക്കെ​ട്ടി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡാ​മി​ന്‍റെ ട​ണ​ൽ മു​ഖം അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.

മി​നി​ഡാം മു​ത​ൽ ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം​വ​രെ നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​രം ത​ങ്ക​മ​ണി വി​ല്ലേ​ജ് പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ വൈ​ദ്യു​തി ബോ​ർ​ഡ് ട​ണ​ൽ മു​ഖം തു​റ​ന്നു വെ​ള്ളം ട​ണ​ലി​ലൂ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.