ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്നു
Tuesday, August 11, 2020 9:50 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്നു. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി​യി​ലാ​ണ് വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​ഞ്ചു​രു​ളി​യി​ൽ മ​ത്സ്യം പി​ടി​ച്ചു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കും അ​ഞ്ചു​രു​ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നും വ​ൻ ഭീ​ഷ​ണി​യാ​ണ്.
കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ​താ​ണ് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മ​ലി​ന്യ​ങ്ങ​ൾ. ശാ​സ്താ​ന​ട, ക​ട​മാ​ക്കു​ഴി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ട്ട​പ്പ​ന​യാ​റി​ലൂ​ടെ​യും ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ​നി​ന്ന് തു​ര​ങ്ക​ത്തി​ലൂ​ടെ​യും പെ​രി​യാ​റി​ന്‍റെ​യും അ​തി​ന്‍റെ കൈ​വ​ഴി​ക​ളി​ലൂ​ടെ​യു​മാ​ണ് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​യ​ത്. വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ണി​വ​യി​ൽ ഏ​റി​യ​പ​ങ്കും.
ക​ട്ട​പ്പ​ന ടൗ​ണി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ക​ട്ട​പ്പ​ന​യാ​റി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ളും ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടും. ജ​ലാ​ശ​യ​ത്തി​ന്‍റെ ഒ​രു​വ​ശം മു​ഴു​വ​നും മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ടു നി​റ​ഞ്ഞു. നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ന്ന​തോ​ടെ ഇ​നി​യും ഏ​റെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തും .
മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ത് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ര​ക്കും. ജ​ലാ​ശ​യ​ത്തി​ൽ മ​ൽ​സ്യ​ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കു വ​ല​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​കും.