വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ സ​മ​യ​ബ​ന്ധി​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, August 11, 2020 9:50 PM IST
ചെ​റു​തോ​ണി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്ന് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​രെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് അ​നു​സ​രി​ച്ചു തു​ക ആ​റു​ല​ക്ഷ​മാ​യി ഉ​യ​ർ​ത്ത​ണം. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് നി​ല​വി​ൽ വീ​ടി​ല്ലാ​തി​രു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സ​ഹാ​യം ന​ഷ്ട​പ്പെ​ടു​ത്തും.
അ​തി​നാ​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം.
വീ​ടി​ന് കേ​ടു​പാ​ട് പ​റ്റാ​ത്ത​തും എ​ന്നാ​ൽ അ​പ​ക​ട മേ​ഖ​ല​യി​ലു​ള്ള​തു​മാ​യ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്.
വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക അ​പ​ര്യാ​പ്ത​മാ​ണ്. ഇ​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്കു​വ​യി​ൽ വീ​ടി​നു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കൊ​ന്ന​ത്ത​ടി ചി​ന്നാ​ർ ശ​ശി തെ​ക്കേ​ട​ത്തി​ന്‍റെ വീ​ട് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.