വി​ഷ്ണു​പ്രി​യ​യു​ടെ സ്വ​പ്നം സ​ഫ​ല​മാ​യി
Wednesday, August 12, 2020 10:06 PM IST
പൂ​മാ​ല : വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ത്തി​ന് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​മേ​ത്തൊ​ട്ടി​യി​ൽ എ​ത്തി​യ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് മു​ന്നിൽ ന​ട​ത്തി​യ വി​ഷ്ണു​പ്രി​യ​യു​ടെ അ​പേ​ക്ഷ​യ്ക്ക് ഫ​ല​മു​ണ്ടാ​യി.
തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളാ​യ​ണി അ​ഗ്രി​ക​ൾ​ച്ച​ർ കോ​ളജി​ൽ ര​ണ്ടാം വ​ർ​ഷ ബി ​എ​സ് സി ​അ​ഗ്രി​ക്ക​ൾ​ച്ച​ർ ഡി​ഗ്രി കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന മേ​ത്തൊ​ട്ടി കൈ​പ്ലാ​ക്ക​ൽ വി​ഷ്ണു​പ്രി​യ​യു​ടെ സ്വ​പ്നമാണ് സ​ഫ​ല​മാ​യത്.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ലാ​പ്ടോ​പ്പ് സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ലാ​പ്ടോ​പ്പ് ന​ൽ​കി​യ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.
പൂ​മാ​ല ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി​ക്ക് ഫു​ൾ എ​ പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ സ​മ​യ സു​കു​മാ​ര​ൻ, മി​ക​ച്ച വി​ജ​യം നേ​ടി​യ ആ​ഷ്‌ലി സ​ണ്ണി, അ​മീ​ഷ ജെ​യ്സ​ണ്‍, കെ.​സി. ക്രി​സ്റ്റി​യ​മോ​ൾ, ശ്രു​ത​കീ​ർ​ത്തി ഷി​നോ​ദ് എ​ന്നി​വ​ർ​ക്ക് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ മെ​മ​ന്‍റോ​യും പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ സ​മ്മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ള​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് മെം​ബ​ർ എം.​മോ​നി​ച്ച​ൻ, റോ​ജ​ർ മാ​ത്യു മേ​ത്തൊ​ട്ടി, ജെ​യ്സ​ണ്‍ കു​ര്യാ​ക്കോ​സ്, അ​ശോ​ക് കു​മാ​ർ കൈ​ക്ക​ൽ, സ​ജി കോ​ര, അ​ബ്ദു​ൾ നി​സാ​ർ, അ​ജേ​ഷ് എ​ൻ. രാ​ജ​ൻ, എം.​സി. ത​ങ്ക​പ്പ​ൻ, എ​സ്.​ടി. പ്ര​മോ​ട്ട​ർ ര​ജ​നി ചാ​ർ​ളി, സൂ​സ​മ്മ കു​ര്യാ​ക്കോ​സ്, ആ​ർ. പ​ങ്ക​ജ​വ​ല്ലി, ജോ​ണ്‍ അ​ന്പ​നാ​ട്ട്, ജോ​ർ​ജ് കൊ​ടി​പ്ലാ​ക്ക​ൽ, ഷി​നോ​ദ് ത​ട​ത്തി​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.