കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്
Wednesday, August 12, 2020 10:12 PM IST
ക​ട്ട​പ്പ​ന: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ൻ​പ​തം​ഗ കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്ന മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പൗ​ര​സ​മി​തി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ധ​ർ​മ​സ​മ​ര​ത്തി​നും അ​നി​ശ്ചി​ത​കാ​ല ദുഃ​ഖാ​ച​ര​ണ​ത്തി​നും ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ഖ്യാ​പി​ച്ചു.

എ​ച്ച്എം​ടി​എ വാ​ർ​ഷി​ക
പൊ​തു​യോ​ഗം മാ​റ്റി​വ​ച്ചു

ക​ട്ട​പ്പ​ന: പ​തി​ന​ഞ്ചി​നു ന​ട​ത്താ​നി​രു​ന്ന ദി ​ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ 46- ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​വി​ല​ക്ക് മൂ​ലം വ​രു​മാ​നം ഇ​ടി​ഞ്ഞ​തി​നാ​ൽ അം​ഗ​ങ്ങ​ൾ​ക്ക് മാ​സ​വ​രി​യി​ൽ ഇ​ള​വു​ന​ൽ​കും. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​നു​മു​ൻ​പ് എ​ച്ച്എം​ടി​എ ക​ട്ട​പ്പ​ന ഓ​ഫീ​സി​ൽ ന​ൽ​ക​ണം. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന് രാ​വി​ലെ 8.30-ന് ​എ​ച്ച്എം​ടി​എ ഓ​ഫീ​സി​ൽ ദേ​ശീ​യ​പ​താ​ക​യും ഒ​ന്പ​തി​ന് എ​ച്ച്എം​ടി​എ പ​താ​ക​യും ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ഗാ​ന്ധി പ്ര​തി​മ​യി​ലും അ​മ​ർ​ജ​വാ​ൻ ജ്യോ​തി​യി​ലും എ.​പി.​ജെ. അ​ബ്ദു​ൽ​ക​ലാം സ്മാ​ര​ക​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഗോ​പി, എം.​കെ. ബാ​ല​ച​ന്ദ്ര​ൻ, മ​നോ​ജ് ഏ​ബ്ര​ഹാം, പി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.