ദുരിതാശ്വാസ ്രവർത്തനങ്ങളിൽ പങ്കാളികളായി വിഎസ്എസ്എസ്
Wednesday, August 12, 2020 10:12 PM IST
കോ​​ട്ട​​യം: പ്ര​​കൃ​​തി​​ദു​​ര​​ന്ത ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി.
മൂ​​ന്നാ​​ർ പെ​​ട്ടി​​മു​​ടി​​യി​​ൽ സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​അ​​ഗ​​സ്റ്റി​​ൻ മേ​​ച്ചേ​​രി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും മ​​റ്റു സേ​​നാം​​ഗ​​ങ്ങ​​ൾ​​ക്കും ഭ​​ക്ഷ​​ണം ന​​ൽ​​കു​​ക, മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ വി​​ശ്വാ​​സാ​​ധി​​ഷ്ഠി​​ത​​മാ​​യി ക്ര​​മീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ ചെ​​യ്തു വ​​രു​​ന്നു.
കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ലെ ദു​​രി​​താ​​ശ്വ​​സ ക്യാ​​ന്പി​​ലു​​ള്ള​​വ​​ർ​​ക്കു വ​​സ്ത്രം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ളും പാ​​റ​​ന്പു​​ഴ, ന​​ട്ടാ​​ശേ​​രി, വേ​​ളൂ​​ർ, തി​​രു​​വ​​ല്ല, മാ​​ന്നാ​​ർ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് അ​​വ​​ശ്യ സാ​​ധ​​ന​​ങ്ങ​​ളും ന​​ൽ​​കി.
വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ കീ​​ഴു​​ക്കു​​ന്ന് അ​​മ​​ല​​നി​​ല​​യ​​ത്തി​​ലെ ക്യാ​​ന്പു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് ഭ​​ഷ്യ​​വ​​സ്തു​​ക്ക​​ൾ, ശു​​ചീ​​ക​​ര​​ണ വ​​സ്തു​​ക്ക​​ൾ, സാ​​നി​​റ്റൈ​​സ​​ർ, മാ​​സ്ക് എ​​ന്നി​​വ​​യും വി​​ത​​ര​​ണം ചെ​​യ്തു.