സ​ഹ​ക​ര​ണ കാ​ർ​ഷി​ക ന​ഴ്സ​റി ഉ​ദ്ഘാ​ട​നം 17-ന്
Friday, August 14, 2020 9:57 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ കാ​ർ​ഷി​ക ന​ഴ്സ​റി​യു​ടെ ഉ​ദ്ഘാ​ട​നം 17-ന് ​രാ​വി​ലെ പ​ത്തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ബാ​ങ്ക് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​പെ​ട​ലി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​യാ​ണ് ന​ഴ്സ​റി തു​റ​ക്കു​ന്ന​ത്. ഹൈ​ടെ​ക് ഫാ​മിം​ഗി​ലൂ​ടെ​യു​ള്ള പ​ച്ച​ക്ക​റി​യു​ടെ ഉ​ൽ​പാ​ദ​നം, ടി​ഷു​ക​ൾ​ച്ച​ർ ലാ​ബി​ലൂ​ടെ​യു​ള്ള തൈ​ക​ളു​ടെ ഉ​ത്പാ​ദ​നം, കൊ​ടി​ത്ത​ല ഉ​ത്പാ​ദ​നം, ഇ​ക്കോ ഷോ​പ്പ് എ​ന്നി​വ​യു​ടെ​യൊ​ക്കെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ന​ഴ്സ​റി ആ​രം​ഭി​ക്കു​ന്ന​ത്.
ബാ​ങ്ക് പ​ള്ളി​ക്ക​വ​ല ഐ​ടി​ഐ ജം​ഗ്ഷ​ൻ റോ​ഡ​രി​കി​ൽ പാ​ട്ട​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ന​ഴ്സ​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്ക് സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഴ​ത്തൈ​ക​ൾ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ, പ​ച്ച​ക്ക​റി​തൈ​ക​ൾ കൂ​ടാ​തെ ഒൗ​ഷ​ധ- സു​ഗ​ന്ധ​വി​ള ചെ​ടി​ക​ളു​ടെ തൈ​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ൾ എ​ന്നി​വ​യും വി​ത്തു​ക​ൾ, ജൈ​വ വ​ള - കീ​ട​നാ​ശി​നി​ക​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.
ചെ​റി​യ വി​ശ്ര​മ​കേ​ന്ദ്രം കൂ​ടി​യാ​യാ​ണ് ന​ഴ്സ​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കി​ഡ്സ് പാ​ർ​ക്ക്, ക​ഫെ​റ്റീ​രി​യ, ഐ​സ്ക്രീം പാ​ർ​ല​ർ, വാ​ട്ട​ർ ഫൗ​ണ്ട​ൻ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മു​ൻ ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ഗ​സ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി, ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശ്രീ​ന​ഗ​രി രാ​ജ​ൻ, സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​ച്ച്. അ​ൻ​സാ​രി, സ​ഹ​ക​ര​ണ​സം​ഘം പ്ലാ​നിം​ഗ് എ​ആ​ർ സി.​സി. മോ​ഹ​ന​ൻ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി.​ടി. സു​ലോ​ച​ന, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​കെ. സ​ജി​മോ​ൾ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സൂ​സ​ൻ ബെ​ഞ്ച​മി​ൻ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.