നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ പൊ​തു യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യ​ണം
Friday, August 14, 2020 10:00 PM IST
നെ​ടു​ങ്ക​ണ്ടം: ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ ആ​ൾ പ​രി​ശോ​ധ​ന​യ്ക്ക് ക​രു​ണ ആ​ശു​പ​ത്രി​യി​ൽ പോ​യ​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ്. നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​ന്ന​താ​യി പ​റ​ഞ്ഞ​ത്.
പി​ന്നീ​ട് ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഇ​യാ​ളു​ടെ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തു​പോ​ലെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് ഓ​ട്ടം​വി​ളി​ച്ച് എ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് വാ​ഹ​നം വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​റി​ല്ല. പി​ന്നീ​ട് ഫ​ലം പോ​സി​റ്റീ​വാ​കു​ന്പോ​ഴാ​ണ് ഡ്രൈ​വ​ർ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തി​നി​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്തി​ട്ടു​ണ്ടാ​കും. കൂ​ടാ​തെ ഡ്രൈ​വ​റു​മാ​യി നി​ര​വ​ധി​പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ത് രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ത​ന്നെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ ടെ​സ്റ്റി​ന് കൊ​ണ്ടു​വ​ന്നാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.