ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും
Friday, August 14, 2020 10:00 PM IST
മൂ​ന്നാ​ർ:​പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും.
മൂ​ന്നാ​ർ ടൗ​ണി​ലും വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലു​മാ​യി ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മ​ട​ണ​മ​ട​ഞ്ഞ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കു മു​ന്പി​ൽ പ്രാ​ർ​ഥ​ന​ക​ളു​മാ​യി നി​ര​വ​ധി​പ്പേ​രെ​ത്തി.
മൂ​ന്നാ​ർ ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ദീ​പ്ത​മാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച ഉ​റ്റ​വ​ർ​ക്കാ​യി മെ​ഴു​കു​തി​രി​ക​ളും മ​റ്റും ക​ത്തി​ച്ചു​വ​ച്ചാ​ണ് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
മൂ​ന്നാ​ർ ടൗ​ണി​ലെ ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വേ​ഴ്സ് സ്റ്റാ​ൻ​ഡി​ലും പെ​രി​യ​വ​ര സ്റ്റാ​ൻ​ഡി​ലും ക​ട​ലാ​ർ,സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റു​ക​ളി​ലും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കു മു​ന്പി​ൽ പു​ഷ്പ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചും തി​രി​ക​ൾ ക​ത്തി​ച്ചും പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി.​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നി​റ​മി​ഴി​യോ​ടെ​യാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.