തൊ​ടു​പു​ഴ​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത് 50 പേ​ർ
Friday, August 14, 2020 10:02 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത് 50 പേ​ർ. ഇ​ന്ന​ലെ കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്തെ ഒ​രു വീ​ട്ടി​ലെ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ട​വെ​ട്ടി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​യാ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രാ​ണ് ഇ​വി​ടെ ചി​കി​ൽ​സ​യി​ലു​ള്ള​ത്.
ന​ഗ​ര​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തേ തു​ട​ർ​ന്നു ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഈ ​ഭാ​ഗം മി​നി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കു​ക​യും 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ ആ​ദം​സ്റ്റാ​റി​ൽ കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു കോം​പ്ല​ക്സ് അ​ട​യ്ക്കു​ക​യും ചെ​യ്തു. ഈ ​ഭാ​ഗ​വും മി​നി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി മാ​റ്റി.
മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു ഡി​വൈ​എ​സ്പി​യ​ട​ക്കം 15 പോ​ലീ​സു​കാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രോ​ഗം പ​ട​രു​ന്പോ​ഴും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ആ​ളു​ക​ൾ അ​ലം​ഭാ​വം തു​ട​രു​ക​യാ​ണ്. ഓ​ണ​ക്കാ​ലം അ​ടു​ത്തെ​ത്തി​യ​തോ​ടെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.