മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 16, 2020 9:57 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം​മു​ത​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​നാ​കു​മോ​യെ​ന്ന് അ​റി​യാ​നാ​ണ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ശോ​ധ​ന.
മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ​ച്ച്. അ​ബ്ദു​ൾ റ​ഷീ​ദു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള അ​വ​സ്ഥ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണ് പ്രി​ൻ​സി​പ്പ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ റി​പ്പോ​ർ​ട്ടി​ലാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന് കൈ​മാ​റു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക് നേ​ര​ത്തെ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ത് നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കി​ട​ത്തി ചി​കി​ത്സ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്. ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ള്ള​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ലും ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​മാ​ണ്. ഇ​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് ശാ​ന്ത​മാ​കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യ രീ​തി​യി​ൽ ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി​യു​ള്ള​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.