ഉ​ടു​ന്പ​ന്നൂ​ർ -മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​നാ​യി ജ​ന​കീ​യ സ​മി​തി രം​ഗ​ത്ത്
Wednesday, September 16, 2020 9:57 PM IST
ഉ​ടു​ന്പ​ന്നൂ​ർ: ഉ​ടു​ന്പ​ന്നൂ​രി​ൽ​നി​ന്നും കൈ​ത​പ്പാ​റ - മ​ണി​യാ​റ​ൻ​കു​ടി വ​ഴി ഇ​ടു​ക്കി​ക്കു​ള്ള റോ​ഡ് എ​ത്ര​യും​വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​പാ​ത തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ഇ​ടു​ക്കി​യി​ൽ എ​ത്തു​ന്ന​തി​നു​ള്ള ഏ​റ്റ​വും ദൂ​രം​കു​റ​ഞ്ഞ​തും അ​പ​ക​ട സാ​ധ്യ​ത കു​റ​ഞ്ഞ​തു​മാ​യ റോ​ഡാ​ണ്.
പ്ര​ള​യ​ത്തി​ൽ കു​ള​മാ​വ് വ​ഴി​യു​ള്ള സം​സ്ഥാ​ന പാ​ത ത​ക​ർ​ന്ന​പ്പോ​ൾ ആ​ഴ്ച​ക​ളോ​ളം ഇ​ടു​ക്കി ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. ആ ​സ​മ​യ​ത്ത് മ​ണ്ണി​ടി​ച്ചി​ലോ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യോ ഇ​ല്ലാ​തെ ഇ​ടു​ക്കി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്താ​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും വ​ന​ത്തി​ലൂ​ടെ​യു​ള്ള ഈ ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​എ​ൻ​ജി​എ​സ്വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​നം​വ​കു​പ്പ് റോ​ഡി​നാ​യു​ള​ള സ​ർ​വേ ജോ​ലി​ക​ൾ​ക്കു​പോ​ലും അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.
ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഈ ​റോ​ഡി​നാ​യി 50 ല​ക്ഷം അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​ല്ല. റോ​ഡി​നാ​യി എം​എ​ൽ​എ ഫ​ണ്ടും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ് ത​ട​സം നി​ൽ​ക്കു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യും ഉ​ടു​ന്പ​ന്നൂ​ർ ആ​വി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.
ഫാ. ​ബി​നോ​യ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബേ​സി​ൽ ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സീ​തി, ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, അ​ഡ്വ. എ​ബി ഡി. ​കോ​ലോ​ത്ത്, ഡോ. ​എ.​പി. ഹ​സ​ൻ, ജൂ​ബി കു​ന്ന​പ്പി​ള്ളി, വി​ഷ്ണു പു​തി​യേ​ട​ത്ത്, എ​ൻ.​ജെ. മാ​മ​ച്ച​ൻ, ടി.​കെ. ന​വാ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ധു, ജെ​യ്സ​ണ്‍ വ​ർ​ഗീ​സ്, അ​നോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, കെ.​പി. നൂ​റു​ദ്ദീ​ൻ, ഷൈ​ബു ആ​മി​ക്കാ​ട്ടു​കു​ടി​യി​ൽ, എം.​വി.​അ​രു​ണ്‍. ജോ​ബി​ൻ​സ്, കെ.​പി.​പ്ര​സാ​ദ് , എ​സ്. ശ്രീ​കാ​ന്ത് പു​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.