ചെ​റു​തോ​ണി​യി​ലെ നി​ർ​മാ​ണ നി​രോ​ധി​ത മേ​ഖ​ല​യി​ലെ കൈ​യേ​റ്റം: ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, September 18, 2020 10:15 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണ നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ചെ​റു​തോ​ണി ടൗ​ണി​ലും ചെ​റു​തോ​ണി പു​ഴ​യി​ലും അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും നി​ർ​മാ​ണ​വും ന​ട​ന്നി​രി​ക്കു​ന്ന​താ​യി ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ജ​ന​ശ​ക്തി എ​ന്ന സം​ഘ​ട​ന ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന് പ​രാ​തി​ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ടു​ക്കി ത​ഹ​സീ​ൽ​ദാ​ർ, പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ്്, വ​നം, റ​വ​ന്യു, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത​ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചെ​റു​തോ​ണി ടൗ​ണ്‍, പാ​റേ​മാ​വ്, ഇ​ടു​ക്കി ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ സ്ഥ​ല​ങ്ങ​ൾ, അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സം​ഘം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും ഉ​യ​ർ​ത്തേ​ണ്ട​താ​യും വ​ന്നാ​ൽ ചെ​റു​തോ​ണി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി

കെഎസ്ഇ​ബി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​യാ​ണ് നി​ർ​മാ​ണ നി​രോ​ധി​ത​മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് സം​ഘ​ട​ന പ​രാ​തി​യു​മാ​യി ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.