മ​ന്ത്രി പൊ​ട്ടി​ത്തെ​റി​ച്ചു : സി​പി​എം നേ​താ​വ് വേ​ദി വി​ട്ടു
Friday, September 18, 2020 10:15 PM IST
ചെ​റു​തോ​ണി : റോ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​തി​നെ​തി​രെ ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. പൈ​നാ​വ് - താ​ന്നി​ക​ണ്ടം - മ​ണി​യാ​റ​ൻ​കു​ടി - അ​ശോ​ക ക​വ​ല റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് സം​ഭ​വം.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​രി​ന് മു​ൻ​പ് ക​ഐ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ സി.​വി.​വ​ർ​ഗീ​സി​ന്‍റെ പേ​ര് നോ​ട്ടീ​സി​ൽ അ​ച്ച​ടി​ച്ചി​രു​ന്നു.​ഇ​താ​ണ് മ​ന്ത്രി​യെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്.
ഇ​തു സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണ്.​അ​വി​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന്യം. അ​തു​കൊ​ണ്ടാ​ണ് മ​ന്ത്രി​യു​ടെ​യും എം​പി​യു​ടെ​യു​മൊ​ക്കെ പേ​രു​ക​ൾ ആ​ദ്യം ചേ​ർ​ക്കു​ന്ന​ത്.
ആ​രും മോ​ശ​ക്കാ​ര​ല്ല, എ​ന്നാ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞി​ട്ടേ ഇ​ത്ത​ര​ക്കാ​രു​ടെ പേ​രു​ക​ൾ ചേ​ർ​ക്കാ​വു. ക​ഐ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​ളാ​ണെ​ന്നും ഇ​ക്കാ​ര്യം എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ത് കേ​ട്ട​യു​ട​നെ സി.​വി.​വ​ർ​ഗീ​സ് വേ​ദി വി​ട്ടു പോ​കു​ക​യാ​യി​രു​ന്നു. നി​ശ്ച​യി​ച്ച സ​മ​യ​ത്തു ത​ന്നെ ഓ​ണ്‍​ലൈ​നി​ൽ എ​ത്തി​യ​തി​നാ​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ന് മു​ൻ​പ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
അ​തേ സ​മ​യം റോ​ഡ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ സ്വാ​ഗ​ത​സം​ഘാം​ഗ​മാ​യി​രു​ന്ന താ​നാ​ണ് മ​ന്ത്രി​യെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും നോ​ട്ടീ​സ് അ​ച്ച​ടി​ച്ച വി​വ​ര​മോ ത​ന്‍റെ പേ​ര് ചേ​ർ​ത്ത വി​വ​ര​മോ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും സി.​വി.​വ​ർ​ഗീ​സ് പ​റ​ഞ്ഞു.