കോ​വി​ഡ് വ​ർ​ധ​ന: ജി​ല്ല​യി​ൽ ആ​ശ​ങ്ക ഉ​യ​രു​ന്നു
Friday, September 18, 2020 10:18 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​വു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ൽ സമീപദിവസങ്ങളിൽ എ​ണ്ണം വലിയ തോതിൽ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്കസൃഷ്ടിക്കുന്നു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന​ക്ക​ത്തി​ൽ എ​ത്തി​യ​താ​ണ് ജി​ല്ല​യെ ഭീ​തി​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ടു മാ​സ​മാ​യി ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ത്തി​യ​വ​രി​ൽ വ്യാ​പ​ക​മാ​യി കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്. ജൂ​ലൈ ആ​ദ്യ പ​കു​തി​യോ​ടെ​യാ​ണ് ജി​ല്ല​യി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം 75ലേ​ക്ക് എ​ത്തി​യ​ത്. സെ​പ്റ്റം​ബ​റി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​ലേ​ക്ക് ക​ട​ന്നു. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത​യി​ലെ പാ​ളി​ച്ച​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
കോ​വി​ഡ് സ​ന്പ​ർ​ക്ക മേ​ഖ​ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലും ഇ​പ്പോ​ൾ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നും കൂ​ട്ടം കൂ​ടു​ന്ന​തി​നു​മൊ​ന്നും യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ല്ല. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും ഇ​പ്പോ​ഴി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും ക​ട​ക​ൾ​ക്ക് മു​ന്നി​ൽ സാ​നി​റ്റെ​സ​റും വെ​ള്ള​വും ക​രു​ത​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി​രു​ന്ന സ​മ​യ​ത്ത് ഭ​യം മൂ​ല​മു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത​യും ഇ​പ്പോ​ൾ പ​ല​ർ​ക്കു​മി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ ചി​കി​ത്സി​ക്കാ​നു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കു​റ​വാ​ണ് . സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച ് ജി​ല്ലാ ഭ​ര​ണ കൂ​ടം ച​ർ​ച്ച തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ കൂ​ടം ഹോം ​ഐ​സ​ലേ​ഷ​ന​ട​ക്കം നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.