കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ കി​സാ​ൻ കോ​ണ്‍​ഗ്ര​സ്
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും കു​ത്ത​ക​പ്പാ​ട്ട​ക്കാ​ർ​ക്കും കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കാ​നും കാ​ർ​ഷി​ക വാ​ണി​ജ്യ സം​സ്ക​ര​ണ മേ​ഖ​ല​യൊ​ന്നാ​കെ വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​യ​ട​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്ര​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലു​ക​ളെ​ന്ന് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പാ​ല​യ്ക്ക​നും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മൈ​ലാ​ടി​യും ആ​രോ​പി​ച്ചു. കാ​ർ​ഷി​ക ശാ​ക്തീ​ക​ര​ണ സം​ര​ക്ഷ​ണ നി​യ​മം, കാ​ർ​ഷി​ക ഉ​ത്പ​ന്ന വാ​ണി​ജ്യ​ഭേ​ദ​ഗ​തി നി​യ​മം, അ​വ​ശ്യ സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ന്ന​തു വ​ഴി കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ 25 ന് ​ന​ട​ത്തു​ന്ന സ​മ​ര​ത്തെ കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു .