റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ ക​ഴു​കി​നീ​ക്കി
Monday, September 21, 2020 10:34 PM IST
തൊ​ടു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ ഫ​യ​ർ​ഫോ​ഴ്സ് ക​ഴു​കി നീ​ക്കി. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.
വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി - മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​ച​ക്ര വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലാ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്നു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നു ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​എ. ന​സീ​ർ തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ (ഗ്രേ​ഡ്) ബെ​ൽ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി റോ​ഡ് ക​ഴു​കി മ​ണ​ൽ നീ​ക്കം ചെ​യ്ത് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി. എ​എം​വി​ഐ​മാ​രാ​യ ദി​നേ​ശ് കു​മാ​ർ, പി.​ആ​ർ. രാം​ദേ​വ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ വി​ജി​ൻ, പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്.​ഒ.​സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.