ച​ങ്കി​ടി​പ്പോ​ടെ ച​ങ്ങാ​ട​ക്ക​ട​വ് നി​വാ​സി​ക​ൾ
Wednesday, September 23, 2020 10:31 PM IST
രാ​ജാ​ക്കാ​ട്: മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​മ്മ​ട്ടി​ക്കാ​നം ച​ങ്ങാ​ട​ക്ക​ട​വ് നി​വാ​സി​ക​ളു​ടെ ച​ങ്കി​ടി​പ്പു വ​ർ​ധി​ച്ചു. 2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് എ​ട്ട് ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും നി​ര​വ​ധി മ​ണ്ണി​ടി​ച്ചി​ലു​ക​ളു​മു​ണ്ടാ​യ പ്ര​ദേ​ശ​മാ​ണി​വി​ടം. ആ​ള​പാ​യം മാ​ത്രം അ​ന്നു​ണ്ടാ​യി​ല്ല. മ​ഴ​യു​ടെ ഇ​ര​ന്പ​ൽ ശ​ക്താ​മാ​കു​ന്ന​തോ​ടെ ഇ​വി​ടെ​നി​ന്നും ആ​ളു​ക​ൾ രാ​ത്രി​യി​ൽ സു​ര​ക്ഷി​ത സ്ഥ​ലം തേ​ടി പോ​വു​ക​യാ​ണ്. ഇ​വി​ടു​ത്തെ 26 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​ള്ള ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ്. കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല​ർ​ക്കും ഇ​വ​രെ താ​മ​സി​പ്പി​ക്കാ​ൻ​ത​ന്നെ വൈ​മ​ന​സ്യ​മു​ണ്ട്.

പ്ര​ള​യ​ത്തി​ൽ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ശേ​ഷം ഇ​വി​ടം താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​ണ്. മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ സു​ര​ക്ഷി​ത​മാ​യ വാ​സ​സ്ഥ​ല​ങ്ങ​ളോ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. മാ​റി താ​മ​സി​ക്കാ​ൻ മ​റ്റു വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത​വ​ർ ജീ​വ​ൻ പ​ണ​യം​വ​ച്ച് കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​പ്പം ദു​ര​ന്ത​ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ്.

മ​ഴ​യെ തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ​നി​ന്നും ഉ​റ​വ​ച്ചാ​ലു​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ലി​യ രീ​തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഇ​വി​ടെ​നി​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സു​ര​ക്ഷി​ത​മാ​യ മ​റ്റെ​വി​ടെ​യെ​ങ്കി​ലും പു​ന​ര​ധി​വ​സം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം.