പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​നം
Wednesday, September 23, 2020 10:31 PM IST
ഇ​ടു​ക്കി: 2020 മാ​ർ​ച്ചി​ലെ പ്ല​സ്ടൂ സ​യ​ൻ​സ,് ക​ണ​ക്ക് വി​ഷ​യ​ങ്ങ​ൾ എ​ടു​ത്തു നാ​ലു വി​ഷ​യ​ത്തി​നെ​ങ്കി​ലും ബി ​ഗ്രേ​ഡി​ൽ കു​റ​യാ​തെ ഗ്രേ​ഡ് ല​ഭി​ച്ച് വി​ജ​യി​ച്ച​വ​രും 2020-ലെ ​മെ​ഡി​ക്ക​ൽ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 15 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ സ്കോ​ർ നേ​ടി​യ​വ​രു​മാ​യ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2021ലെ ​എ​ൻ​ഇ​ഇ​ടി/ എ​ഞ്ചി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രി​ശീ​ല​ന​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

2020ലെ ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും 25 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ സ്കോ​ർ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​തി​യാ​യ അ​പേ​ക്ഷ​ക​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന് പ​രി​ഗ​ണി​ക്കും. ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പ​രി​ഗ​ണി​ക്കി​ല്ല.

താ​ത്പ​ര്യ​മു​ള​ള പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, പ​രി​ശീ​ല​നം ക്ര​മീ​ക​രി​ക്കു​ന്ന സ്ഥ​ല​ത്ത് താ​മ​സി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള​ള സ​മ്മ​ത​പ​ത്രം, വെ​ള്ള​ക്ക​ട​ലാ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ര​ക്ഷി​താ​വി​ന്‍റെ സ​മ്മ​ത​പ​ത്രം, പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന​കം അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലോ ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ലോ അ​പേ​ക്ഷ ന​ൽ​ക​ണം.

അ​പേ​ക്ഷ ഫോ​റം ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​ർ​ദ്ദി​ഷ്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ലാ​പ്ടോ​പ്, സ്മാ​ർ​ട്ട് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫോ​ണ്‍: 04864 224399