കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, September 23, 2020 10:31 PM IST
മൂ​ല​മ​റ്റം: മ​ണ​പ്പാ​ടി​ക്ക് സ​മീ​പം കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. ജി​ല്ലാ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ ഗി​രി​ജ​യും മ​ക്ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ണ​പ്പാ​ടി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം. നി​സാ​ര പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​ർ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ട്ട​യ​ച്ചു. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.