മു​ണ്ടേ​ക്ക​ല്ലി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ്; ടെ​ണ്ട​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു: പി.​ജെ. ജോ​സ​ഫ്
Wednesday, September 23, 2020 10:33 PM IST
തൊ​ടു​പു​ഴ: മു​ണ്ടേ​ക്ക​ല്ലി​ൽ പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് നി​ർ​മി​ക്കു​ന്ന​തി​നു ടെ​ണ്ട​ർ ക്ഷ​ണി​ച്ച​താ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സം ആ​റു​വ​രെ​യാ​ണ് ടെ​ണ്ട​ർ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ൻ​പ​തി​നു ടെ​ണ്ട​ർ തു​റ​ക്കും. 23 കോ​ടി ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന് 2016 ലാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.

മു​ണ്ടേ​ക്ക​ല്ലി​ലെ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് നി​രാ​ക്ഷേ​പ പ​ത്രം നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. ന​ടു​മു​റ്റ​ത്തോ​ടു​കൂ​ടി ഒ​ൻ​പ​ത് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് 65,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ണ്ടാ​കും.

പാ​ർ​ക്കിം​ഗി​നാ​യി ബെ​യ്സ്മെ​ന്‍റ് ഫ്ളോ​റും പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ഫ​യ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ സൗ​ക​ര്യ​ങ്ങ​ൾ, സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, കു​ടി​വെ​ള്ള സൗ​ക​ര്യം, മ​ഴ​വെ​ള്ള സം​ഭ​ര​ണ പ​ദ്ധ​തി ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ൽ ആ​ധു​നി​ക​മാ​യ ഫ​ർ​ണി​ഷിം​ഗ് ന​ട​ത്തി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.

തൊ​ടു​പു​ഴ ടൗ​ണി​ൽ വി​വി​ധ സ്വ​കാ​ര്യ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ ഇ​നി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന 37 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​കും. കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഈ ​ഓ​ഫീ​സു​ക​ൾ മു​ണ്ടേ​ക്ക​ല്ലി​ലേ​ക്കു മാ​റ്റും. ഇ​തി​നു പു​റ​മേ ഒ​രു കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളു​മു​ണ്ട്. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണം.

നി​ശ്ചി​ത സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന അ​ഞ്ച് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള തു​ക​യും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ സി​വി​ൽ ജോ​ലി​ക​ൾ​ക്ക് 16 കോ​ടി രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ്. എം​വി​ഐ​പി യു​ടെ 44 സെ​ന്‍റ് സ്ഥ​ല​ത്ത് മു​ന്പ് പൊ​തു​ശ്മ​ശാ​നം നി​ർ​മി​ച്ചി​രു​ന്നു.

മു​ണ്ടേ​ക്ക​ല്ല് പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ന​ഗ​ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ൾ​കൂ​ടി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ വ്യാ​പ്തി വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​തും സ​മ​ഗ്ര​വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​ണ് പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​തു പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.