ബി​ടെ​ക് പ​രീ​ക്ഷ: വി​ശ്വ​ജ്യോ​തി കോ​ള​ജി​ന് ഉ​ന്ന​ത​വി​ജ​യം
Wednesday, September 23, 2020 10:33 PM IST
വാ​ഴ​ക്കു​ളം: ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു മി​ക​ച്ച​വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 552 വി​ദ്യാ​ർ​ഥി​ക​ളി​ൽ 549 പേ​രും വി​ജ​യി​ച്ചു. എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച സി​വി​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലാ​യി 99.46 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. ഇ​തി​ൽ 48 പേ​ർ സെ​മ​സ്റ്റ​ർ ഗ്രേ​ഡ് പോ​യി​ന്‍റ് ആ​വ​റേ​ജ് 10 ക​ര​സ്ഥ​മാ​ക്കി. ഇ​തി​നോ​ട​കം 300-ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളി​ൽ പ്ലെ​യ്സ്മെ​ന്‍റും ല​ഭി​ച്ചു.

ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പ​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കും അ​ഡ്മി​ഷ​ൻ ന​ട​ന്നു​വ​രി​ക​യാ​ണ്. ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത് ,പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.