പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ച്ചു
Wednesday, September 23, 2020 10:39 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മൂ​ന്നാ​റി​ലെ യു​വ​ജ​ന​ങ്ങ​ളെ വി​ജ​യ​പു​രം രൂ​പ​ത കെ​സി​വൈ​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ​പോ​ലും അ​വ​ഗ​ണി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ ലോ​ക​ത്തി​നു​മു​ന്നി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​ണ​ന്ന് വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു. ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ട്ടി​മു​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു മി​ക​ച്ച ഏ​കോ​പ​നം ന​ട​ത്തി​യ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​നെ വി​കാ​രി ജ​ന​റാ​ൾ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വി​യാ​നി, ഫാ. ​ഷി​ന്‍റോ വെ​ളി​പ്പ​റ​ന്പി​ൽ, ഫാ. ​വി​ക്ട​ർ മേ​ജ​ർ, ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്തു​പ​റ​ന്പി​ൽ, കെ​ഡി​എ​ച്ച്പി ക​ന്പ​നി വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ വ​ർ​ഗീ​സ്, മോ​ഹ​ൻ. സെ​ന്തി​ൽ, സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.