എം​എ​ൽ​എ​ക്കും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും കോ​വി​ഡ്
Friday, September 25, 2020 10:04 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​യി​ൽ​നി​ന്നു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​ക്കും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും മൂ​ന്നു വ​നി​ത​ക​ൾ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ലേ​ന്ന് മ​റ്റൊ​രു ജ​ന​പ്ര​തി​നി​ധി​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​പ​രി​പാ​ടി​ക​ളി​ലെ വ​നി​താ ജ​ന​പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്താ​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി.
വ​നി​താ ജ​ന​പ്ര​തി​നി​ധി​യു​ടെ ഭ​ർ​ത്താ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​വ​ർ കു​ടും​ബ​സ​മേ​തം പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ മു​ഴു​വ​ൻ​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ 42 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് വാ​ഴ​ത്തോ​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​ച്ചു.
ക​ഴി​ഞ്ഞ 17-ന് ​ചെ​റു​തോ​ണി​യി​ലും 18-ന് ​മ​ണി​യാ​റ​ൻ​കു​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും വ​ട്ട​മേ​ട്ടി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ജ​ന​പ്ര​തി​നി​ധി​ക്കൊ​പ്പം വൈ​ദ്യു​തി മ​ന്ത്രി​യും എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​റ്റു ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ന്ത്രി​യു​ടെ സ്ര​വം പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
വ​ട്ട​മേ​ട്ടി​ൽ വ​യോ​ജ​ന ക്ല​ബി​ലേ​ക്ക് പ്രാ​യ​മാ​യ​വ​രെ ക്ഷ​ണി​ക്കാ​നാ​യി വ​നി​താ ജ​ന​പ്ര​തി​നി​ധി വീ​ടു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ ചി​ല​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്നും നാ​ളെ​യു​മാ​യി കൂ​ടു​ത​ൽ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കും.