വാ​ട​ക കു​ടി​ശി​ക: ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ ജ​പ്തി​ചെ​യ്യാ​ൻ നീ​ക്കം
Saturday, September 26, 2020 10:31 PM IST
ചെ​റു​തോ​ണി: വാ​ട​ക കു​ടി​ശി​ക​യു​ടെ പേ​രി​ൽ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ചെ​റു​തോ​ണി​യി​ലെ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ ജ​പ്തി​ചെ​യ്യാ​നെ​ത്തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും പോ​ലീ​സി​നേ​യും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും​ചേ​ർ​ന്ന് ത​ട​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ ജ​പ്തി​ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മു​ന്പ് ഇ​വി​ടെ റെ​യി​ൽ​വേ ബു​ക്കിം​ഗ് കൗ​ണ്ട​റാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ ഓ​ഫീ​സ് മാ​റി​യ​തോ​ടെ​യാ​ണ് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പൈ​നാ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ചെ​റു​തോ​ണി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​തി​ലും കൂ​ടു​ത​ൽ വാ​ട​ക അ​ട​യ്ക്കാ​നു​ള്ള​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് ജ​പ്തി​ചെ​യ്യാ​നെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് പോ​ലീ​സും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ് ജ​പ്തി​ചെ​യ്യാ​തെ മ​ട​ങ്ങി.