ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ സ​പ്ത​ദി​ന സ​ത്യ​ഗ്ര​ഹം
Saturday, September 26, 2020 10:34 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ 13-ാം വാ​ർ​ഡി​ലും ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. വാ​റ്റു​ചാ​രാ​യ​വും ക​ഞ്ചാ​വും ല​ഹ​രി​മ​രു​ന്നു​ക​ളും വി​ദേ​ശ മ​ദ്യ​വും ഇ​വി​ടെ സു​ല​ഭ​മാ​ണ്.
കോ​ള​നി നി​വാ​സി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യാ​ണ് ഇ​വി​ടെ വ്യാ​പാ​രം കൊ​ഴു​ക്കു​ന്ന​ത്. ചി​ക്ക​ണം​കു​ടി​യി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ കൊ​ല​പാ​ത​ക​വും മ​ദ്യ​ത്തെ ചൊ​ല്ലി​യാ​യി​രു​ന്നു. യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ഞ്ചാ​വു വി​ല്പ​ന​ക്കാ​ർ വ്യാ​പ​ക​മാ​യി സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ക്കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ല​ഹ​രി ഉ​പ​ഭോ​ഗം കൂ​ടാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

മാ​ങ്കു​ള​ത്തെ ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തി​നും ല​ഹ​രി വി​പ​ത്തി​നെ​തി​രെ സാ​മൂ​ഹി​കാ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും കോ​ണ്‍​ഗ്ര​സ് മാ​ങ്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ങ്കു​ളം പ​ള്ളി​സി​റ്റി​യി​ൽ സ​പ്ത​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തും. നാ​ളെ രാ​വി​ലെ 10-ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​മാ​ത്യു കു​ഴ​ൽ നാ​ട​ൻ, ടോ​മി ക​ല്ലാ​നി, എ.​കെ. മ​ണി, ഇ.​എം. ആ​ഗ​സ്തി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.