സി​ന്ധു ര​ചി​ക്കു​ക​യാ​ണ് ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ
Sunday, September 27, 2020 10:13 PM IST
ചെ​റു​തോ​ണി: ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പി​ൻ ബ​ല​ത്തി​ൽ നേ​ട്ടം​കൊ​യ്യു​ക​യാ​ണ് സി​ന്ധു ചാ​ക്കോ എ​ന്ന വീ​ട്ട​മ്മ. പ​തി​മൂ​ന്ന് വ​ർ​ഷം​മു​ന്പ് നാ​ലു​മ​ക്ക​ളും മാ​താ​വു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന ഇ​വ​ർ ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​വി​ശ്വാ​സ​വു​മു​ണ്ടെ​ങ്കി​ൽ വി​ജ​യം വെ​ട്ടി​പ്പി​ടി​ക്കാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി ആ​ലു​ങ്ക​ൽ​പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ളാ​ണ് സി​ന്ധു. ബ​ന്ധു​വി​ന്‍റെ പ്രേ​ര​ണ​യാ​ൽ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് ഒ​രു പ​ശു​വി​നെ വാ​ങ്ങി​യാ​ണ് പു​തു​ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​പ്പി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​ടു​ക്കി​യി​ലു​ള്ള ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന ജോ​ലി​യും ല​ഭി​ച്ച​തോ​ടെ ജോ​ലി​ത്തി​ര​ക്കി​ന്‍റെ ലോ​ക​ത്ത് സി​ന്ധു ല​യി​ക്കു​ക​യാ​യി​രു​ന്നു. പ​ന്നി, മു​ട്ട​ക്കോ​ഴി എ​ന്നി​വ​യെ​യും വ​ള​ർ​ത്താ​നാ​രം​ഭി​ച്ചു.

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ന്നി​കൃ​ഷി നി​ർ​ത്തി. ഇ​തി​നി​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വ​ള​ർ​ത്താ​നാ​രം​ഭി​ച്ചു. കൂ​ടാ​തെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വി​ൽ​ക്കു​ന്ന ക​ട​യും വീ​ടി​നു സ​മീ​പം ആ​രം​ഭി​ച്ചു. ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​രാ​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​ങ്ങ​ളി​ൽ പി​ൻ​മാ​റാ​തെ കാ​ട​കൃ​ഷി​യി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ച്ചു. ഇ​താ​ണ് ഇ​വ​രു​ടെ തൊ​ഴി​ൽ വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച​ത്.

കോ​ഴി​ക്ക​ട നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും മു​ട്ട​ക്കോ​ഴി​ക​ളെ​യും ഒ​പ്പം താ​റാ​വ്, ഗി​നി​ക്കോ​ഴി, ഗി​നി പ​ന്നി, ആ​ട് എ​ന്നി​വ​യെ​യും വ​ള​ർ​ത്തി​ത്തു​ട​ങ്ങി. 500 കാ​ട​ക്കോ​ഴി​ക​ളെ വാ​ങ്ങി​യാ​ണ് കൃ​ഷി​യാ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ 1100 കാ​ട​ക​ളെ വ​ള​ർ​ത്തു​ന്നു. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ് മു​ട്ട​യി​ടീ​ൽ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കാ​ട​ക​ളെ ഇ​റ​ച്ചി​ക്ക് വി​ൽ​ക്കും. കാ​ട​മു​ട്ട ക​ട​ക​ളി​ൽ എ​ത്തി​ച്ച് കൊ​ടു​ക്കും. കാ​ട​കൃ​ഷി​യി​ൽ​നി​ന്നു​മാ​ത്രം മാ​സം ശ​രാ​ശ​രി 28000 രൂ​പ​യെ​ങ്കി​ലും വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​മാ​യി കാ​ട​കൃ​ഷി തു​ട​ർ​ന്നു​വ​രു​ന്നു.

ഏ​താ​നും വ​ർ​ഷ​മാ​യി മു​യ​ൽ​കൃ​ഷി​യും ന​ട​ത്തു​ന്നു​ണ്ട്. വൈ​റ്റ് ജെ​യ്ൻ, ഗ്രേ ​ജെ​യ്ൻ, സോ​വി​യ​റ്റ് ചി​ഞ്ചി​ല, പെ​റ്റ് മു​യ​ൽ എ​ന്നി​വ​യാ​ണ് സി​ന്ധു​വി​ന്‍റെ മു​യ​ൽ​ശേ​ഖ​ര​ത്തി​ലെ ഇ​ന​ങ്ങ​ൾ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്ര​മേ ഭ​ക്ഷ​ണം ന​ൽ​കാ​റു​ള്ളൂ.

വീ​ട്ടു​വ​ള​പ്പി​ലെ മ​ത്സ്യ​കൃ​ഷി​യാ​ണി​വ​രു​ടെ മ​റ്റൊ​രു വ​രു​മാ​നം. അ​ഞ്ചോ​ളം ചെ​റി​യ പ​ടു​താ​ക്കു​ള​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. നാ​ലും അ​ഞ്ചും മീ​റ്റ​ർ ചു​റ്റ​ള​വു​ള്ള കു​ള​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ങ്ങ​ളാ​ണ് വ​ള​രു​ന്ന​ത്. മ​ത്സ്യ​കൃ​ഷി​ക്ക് ശാ​സ്ത്രീ​യ​രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ശു​ദ്ധ​ജ​ല മ​ത്സ്യം വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഗി​ഫ്റ്റ് തി​ലോ​പ്പി​യ ഇ​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​മാ​ണ് ആ​ദ്യം കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ചി​ത്ര​ലാ​ഡ എ​ന്ന ഇ​നം കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്.

ഇ​നി കൊ​ഞ്ചു​കൃ​ഷി​കൂ​ടി ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണീ വീ​ട്ട​മ്മ. വീ​ട്ടു​മു​റ്റ​ത്ത് അ​ക്വേ​റി​യ​ത്തി​ൽ വ​ള​ർ​ത്താ​വു​ന്ന മീ​നു​ക​ളെ വ​ള​ർ​ത്തി വി​ല്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്. കാ​ട, മു​യ​ൽ, മ​ത്സ്യം എ​ന്നി​വ​യു​ടെ കൃ​ഷി​ക്കും വി​ല്പ​ന​യ്ക്കും വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ഇ​ടു​ക്കി പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ലും മ​രി​യാ​പു​രം കൃ​ഷി ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​റും വ​ലി​യ സ​ഹാ​യ​മാ​ണ് ന​ൽ​കി​വ​രു​ന്ന​തെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. ക​ർ​ഷ​ക തി​ല​ക് അ​വാ​ർ​ഡി​ന് ഇ​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​താ​യി കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

സി​ന്ധു​വി​ന്‍റെ ജീ​വി​ത വി​ജ​യ​ത്തി​ന് ക​രു​ത്തും പി​ന്തു​ണ​യും ഇ​വ​രു​ടെ മ​ക്ക​ളും മാ​താ​വ് ഏ​ലി​യാ​മ്മ​യു​മാ​ണ്. സ്കൂ​ൾ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം മ​ക്ക​ളാ​യ നി​മ്മി, നി​ജി, ജി​ഥി​ൻ, ജീ​ന എ​ന്നി​വ​ർ അ​മ്മ​യ്ക്ക് തു​ണ​യാ​യി എ​ല്ലാ കൃ​ഷി​ക​ളി​ലും സ​ഹാ​യ​മാ​യു​ണ്ടാ​കും. പു​തി​യ​താ​യി മ​ത്സ്യ​കൃ​ഷി, കാ​ട​കൃ​ഷി എ​ന്നി​വ തു​ട​ങ്ങു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നും സി​ന്ധു സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്.