പെ​ട്ടി​മു​ടി ദു​ര​ന്തം: സ​ർ​വേ പൂ​ർ​ത്തി​യാ​യി
Sunday, September 27, 2020 10:15 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി അ​പ​ക​ട​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ടെ സ​ർ​വെ പൂ​ർ​ത്തി​യാ​യി. അ​ഞ്ച് സെ​ന്‍റ് വീ​തം എ​ട്ടു​പേ​ർ​ക്കാ​ണ് കു​റ്റി​യാ​ർ​വാ​ലി​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി 50 സെ​ന്‍റ് ഭൂ​മി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്തു ദി​വ​സ​ത്തി​ന​കം ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ ജി​ജി എം. ​കു​ന്ന​പ്പ​ള്ളി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​യി​ട്ട മൂ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ 50 സെ​ന്‍റു ഭൂ​മി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്.
സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​രു കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു മാ​സ​ത്തി​ന​കം വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ക​ന്പ​നി സ​ർ​ക്കാ​രി​ന് കൈ​മാ​റും.