പ​ത്തു വ​ർ​ഷ​ത്തെ ദു​രി​ത​യാ​ത്ര ; ഇ​നി​യും ക്ഷ​മി​ക്കാ​നാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ
Sunday, September 27, 2020 10:16 PM IST
തൊ​ടു​പു​ഴ: ആ​ർ​പ്പാ​മ​റ്റം -ചാ​ലാ​ശേ​രി -ക​രി​മ​ണ്ണൂ​ർ റോ​ഡി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത യാ​ത്ര തു​ട​ങ്ങി​യി​ട്ട് പ​ത്തു വ​ർ​ഷം പി​ന്നി​ടു​ന്നു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഏ​ഴ​ര കി​ലോ​മീ​റ്റ​ർ ദൂ​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​ര​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ എ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഒ​രു​കു​ഴി​യി​ൽ നി​ന്നും അ​ടു​ത്ത കു​ഴി​യി​ലേ​ക്കു ചാ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ ഈ ​രീ​തി​യി​ൽ ശോ​ച​നീ​യ​മാ​യ​ത്.

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 14, 15 വാ​ർ​ഡു​ക​ളി​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ കു​ഴി​ക​ൾ നി​ക​ത്തി​യെ​ങ്കി​ലും അ​തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യു​സു​ണ്ടാ​യി​രു​ന്നു​ള്ളു. റോ​ഡ് പൂ​ർ​ണ​മാ​യും റീ ​ടാ​ർ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ പാ​ത​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തി​നി​ടെ റോ​ഡ് റീ ​ടാ​ർ ചെ​യ്യു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും 23 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. നി​ർ​മാ​ണ​ത്തി​നാ​യി ടാ​റും മെ​റ്റ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ട് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നും മു​ന്നോ​ട്ടു പോ​യി​ല്ല. ഇ​പ്പോ​ൾ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ റോ​ഡ് വ​ക്കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്.

ക​രി​മ​ണ്ണൂ​ർ -ഉ​ടു​ന്പ​ന്നൂ​ർ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത​യാ​യ ഈ ​റോ​ഡി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ട്. റോ​ഡി​ൽ 15-ഓ​ളം ക​ലു​ങ്കു​ക​ളു​മു​ണ്ട്. ഇ​തെ​ല്ലാം ത​ന്നെ ത​ക​ർ​ച്ച​യി​ലാ​ണ്. ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ നി​ന്നു​ള്ള ലോ​റി​ക​ൾ പ​തി​വാ​യി ഓ​ടി​യാ​ണ് റോ​ഡ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്ന​ത്. റോ​ഡ് റീ​ടാ​ർ ചെ​യ്യു​ന്ന​തോ​ടൊ​പ്പം ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യെ ക​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
ന​ബാ​ർ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്തം​ഗം ടോ​ജോ തു​റ​യ്ക്ക​ൽ പ​റ​ഞ്ഞു.