പ​ച്ച​ക്ക​റി വി​ല കു​തി​യ്ക്കു​ന്നു: താ​ളം തെ​റ്റി കു​ടും​ബ ബ​ജ​റ്റ്
Sunday, September 27, 2020 10:16 PM IST
തൊ​ടു​പു​ഴ : പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ് വി​ല​യു​ടെ പോ​ക്ക്. കോ​വി​ഡും മ​ഴ​യും മൂ​ലം പ​ച്ച​ക്ക​റി ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്.
സം​സ്ഥാ​ന​ത്തേ​യ്ക്ക് പ്ര​ധാ​ന​മാ​യി പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണം. ക​ന​ത്ത മ​ഴ ഉ​ത്പ്പാ​ദ​ന മേ​ഖ​ല​ക​ളി​ലെ വി​ള​വെ​ടു​പ്പി​നെ​യും ബാ​ധി​ച്ചു.
കോ​വി​ഡ് മൂ​ലം അ​തി​ർ​ത്തി ക​ട​ന്നു​ള്ള പ​ച്ച​ക്ക​റി വ​ര​വു കു​റ​ഞ്ഞ​തും വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും വി​ല കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.
ബീ​ൻ​സി​നാ​ണ് വി​ല പ്ര​ധാ​ന​മാ​യും കു​തി​ച്ചു ക​യ​റു​ന്ന​ത്. 80 രൂ​പ​യാ​ണ് ഒ​രു കി​ലോ​യ്ക്ക് ബീ​ൻ​സി​ന്‍റെ വി​ല. കാ​ര​റ്റ്-90, ത​ക്കാ​ളി–50, വെ​ണ്ട​യ്ക്ക–60, പാ​വ​യ്ക്ക-60, കോ​വ​യ്ക്ക–65, വ​ഴു​ത​ന​ങ്ങ–30, കോ​ളി ഫ്ള​വ​ർ–50 , കാ​ബേ​ജ്–40, ബീ​റ്റ്റൂ​ട്ട്-36, ഉ​രു​ള​ക്കി​ഴ​ങ്ങ് -50, ചു​വ​ന്നു​ള്ളി–70, സ​വാ​ള–46, മു​രി​ങ്ങ​ക്ക–60, പ​ട​വ​ല​ങ്ങ–40, മ​ത്ത​ങ്ങ–36, ചേ​ന-36, വെ​ള്ള​രി​ക്ക–20, ഇ​ഞ്ചി–50, പ​ച്ച​മു​ള​ക്–60, വ​ള്ളി​പ്പ​യ​ർ–80 എ​ന്നി​ങ്ങ​നെ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ പ​ച്ച​ക്ക​റി വി​ല.
പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ നി​ന്നു​ള്ള പ​യ​റും പാ​വ​യ്ക്ക​യും കോ​വ​യ്ക്ക​യും പോ​ലു​ള്ള ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കും തീ ​വി​ല​യാ​യി. ലോ​ക്ഡൗ​ണ്‍, കോ​വി​ഡ് കാ​ര​ണ​മു​ണ്ടാ​യ തൊ​ഴി​ൽ ന​ഷ്ടം തു​ട​ങ്ങി വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​യു​ടെ വി​ല​ക്ക​യ​റ്റം. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു വ​ൻ​തോ​തി​ലു​ള്ള വി​ല വ​ർ​ധ​ന ഉ​ണ്ടാ​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റു​ക​ളു​ടെ​യും താ​ളം തെ​റ്റു​ക​യാ​ണ്. ജി​ല്ല​യി​ലെ പ​ല ടൗ​ണു​ക​ളി​ലും പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​ഞ്ച് മു​ത​ൽ 20 രൂ​പ വ​രെ വി​ല​യി​ൽ വ്യ​ത്യാ​സ​മു​ണ്ട്.
ഒ​രു സ്ഥ​ല​ത്തു ത​ന്നെ പ​ല ക​ട​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളി​ലു​മാ​ണ് വി​ൽ​പ​ന.