ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 28, 2020 10:01 PM IST
മു​ട്ടം: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ട്ടം ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ഉ​ടു​ന്പ​ന്നൂ​ർ കു​ന്നും​പു​റ​ത്ത് പീ​റ്റ​റി​നെ (60) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഇ​ന്ന​ലെ രാ​വി​ലെ ക​ട​ തുറക്കാൻ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​റ്റ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം മു​ട്ടം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ത​ടി​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പീ​റ്റ​ർ മു​ട്ട​ത്ത് എ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്ന് 10ന് ​മ​ങ്കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സ​ലോ​മി കു​റു​ന്പു​പാ​ടം അ​ക്ക​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സി, ആ​ൻ​സി. മ​രു​മ​ക​ൻ ജോ​സ്.