പ​ഴ​യ​വി​ടു​തി - മി​ൽ​മാ​പ്പ​ടി റോ​ഡ് ത​ക​ർ​ന്നു
Monday, September 28, 2020 10:13 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യ​വി​ടു​തി - മി​ൽ​മാ​പ്പ​ടി റോ​ഡ് ത​ക​ർ​ന്നി​ട്ട് കാ​ല​ങ്ങ​ൾ ഏ​റെ​യാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ 10, 11 വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.
കു​ടി​യേ​റ്റ കാ​ല​ത്ത് പൊ​ൻ​മു​ടി​യി​ൽ​നി​ന്നും രാ​ജാ​ക്കാ​ട്ടെ​ക്കെ​ത്തു​ന്ന ഈ ​ആ​ദ്യ​കാ​ല റോ​ഡി​ന്‍റെ ത​ക​ർ​ന്നു​കി​ട​ന്ന പ​ഴ​യ​വി​ടു​തി ക​യ​റ്റം അ​ടു​ത്ത നാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റു​ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും ബാ​ക്കി ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പൂ​ർ​ണ​ണ്ണ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ക്ഷീ​ര​സം​ഘ​ത്തി​ൽ​നി​ന്നും പാ​ൽ കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ക​യ​റ്റ​ത്തി​ലൂ​ടെ പോ​കാ​ൻ ഏ​റെ പാ​ടു​പെ​ടു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴു​ല​ക്ഷം രൂ​പ​യും ടാ​റിം​ഗി​നാ​യി അ​നു​വ​ദി​ച്ചെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. വ​രു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.