വൊസാർഡിന്‍റെ നേതൃത്വത്തിൽ ഭ​ക്ഷ​ണ ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി
Monday, September 28, 2020 10:14 PM IST
ക​ട്ട​പ്പ​ന: വൊ​സാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് 19 റെ​സ്പോ​ൻ​സി​ബി​ലി​റ്റി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 200 ഭ​ക്ഷ​ണ ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​യി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി​ൻ ബേ​ബി, പ്രി​ന്േ‍​റാ മാ​ത്യു, റെ​യ്സ​ണ്‍ റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം 2000 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി വോ​സാ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ഹാ​ബി​റ്റാ​റ്റ് ഇ​ന്ത്യ​യു​ടെ​യും കോ​ട്ട​ക് മ​ഹീ​ന്ദ്ര​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് 200 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്.