രാ​ജാ​ക്കാ​ട് ടൗ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, September 29, 2020 10:10 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ടൗ​ണും പ​രി​സ​ര​വും ഇ​നി​മു​ത​ൽ കാ​മ​റ ക​ണ്ണി​ൽ സു​ര​ക്ഷി​ത​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സി​സി ടി​വി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ 27 കാ​മ​റ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യം ന​ട​ന്നാ​ൽ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മോ​ണി​റ്റ​റി​ൽ നേ​രി​ൽ​ക​ണ്ട് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് ഇ​നി​മു​ത​ൽ സാ​ധി​ക്കും.
രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​റു​ക​ൾ​പോ​ലും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​തും മ​ഞ്ഞി​ലും മ​ഴ​യി​ലും വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള കാ​മ​റ​ക​ളാ​ണ് ഇ​തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
രാ​ജാ​ക്കാ​ട് ടൗ​ണ്‍, എ​ൻ​ആ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വി​വി​ധ കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​ഞ്ചാ​യ​ത്തി​ലും 24 മ​ണി​ക്കൂ​റും മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ വ​ഴി ഇ​ന്‍റ​ർ​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
രാ​വി​ലെ 11-ന് ​ടൗ​ണി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. കു​ര്യാ​ക്കോ​സ്, കെ​വി​വി​ഇ​എ​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, രാ​ജാ​ക്കാ​ട് എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ സ്വാ​ഗ​ത​വും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​എ​സ് ബി​ജു ന​ന്ദി​യും പ​റ​യും.