പാ​വ​നാ​ത്മ കോ​ള​ജി​ൽ ദേ​ശീ​യ വെ​ബി​നാ​റി​നു തു​ട​ക്ക​മാ​യി
Tuesday, September 29, 2020 10:10 PM IST
മു​രി​ക്കാ​ശേ​രി: മ​ല​യാ​ള ഐ​ക്യ​വേ​ദി ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​റ്റി​യും മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദേ​ശീ​യ വെ​ബി​നാ​റി​ന് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​ഹി​ത്യ​കു​ത​കി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​വി​ധ അ​ക്കാ​ഡ​മി​ക് വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര​ക​ൾ ന​ട​ക്കു​ന്ന​ത്.
ഡോ. ​പി. പ​വി​ത്ര​ൻ, ഡോ. ​കെ.​എം. ഭ​ര​ത​ൻ, ഡോ. ​ബെ​റ്റി​മോ​ൾ മാ​ത്യു, ഡോ. ​ബി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​എം.​ബി. മ​നോ​ജ്, ഇ.​ജെ. ജോ​സ​ഫ്, ജോ​സ് കോ​നാ​ട്ട് എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ടി.​ആ​ർ. നി​ഷ, ഇ.​ജി. സ​ത്യ​ൻ, കെ. ​ജ​യ​ച​ന്ദ്ര​ൻ, കാ​ഞ്ചി​യാ​ർ രാ​ജ​ൻ, എ​സ്.​കെ. ജ്യോ​തി​സ്, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​സു​മേ​ഷ്, കെ.​എ​സ്. മ​ധു, അ​ഭ​യ​ദേ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​തി​ഭ​ക​ൾ ഭാ​ഗ​മാ​കും. ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ രാ​ത്രി ഏ​ഴി​നാ​ണ് വെ​ബി​നാ​ർ പ​ര​ന്പ​ര ന​ട​ക്കു​ന്ന​തെ​ന്ന് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​ബെ​ന്നി​ച്ച​ൻ സ്ക​റി​യ പ​റ​ഞ്ഞു.
മാ​തൃ​ഭാ​ഷ​ക്ക് വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര​മാ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​വെ​ബി​നാ​റെ​ന്ന് മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.